എരുമയെ മോഷ്ടിച്ചു കൊണ്ടുപോയി

പയ്യാവൂർ: ഇറച്ചി കടയ്ക്ക് പിറകിലെ ഷെഡിൽ കെട്ടിയിട്ട എരുമയെ മോഷ്ടിച്ചു കൊണ്ടുപോയതായി പരാതി. പയ്യാവൂർ ചാച്ചമ്മ ജംഗ്ഷനിൽ ഡെയ്ലി ഫ്രഷ് ഇറച്ചിക്കട നടത്തുന്നഎരൂടിലെ മുളക്കാട്ടു ഹൗസിൽ അനൂപ് മാത്യുവിൻ്റെ എരുമയെയാണ് മോഷ്ടിച്ചു കൊണ്ടുപോയത്. ഇക്കഴിഞ്ഞ ഫെബ്രവരി 15 നും രാത്രി 8 മണിക്കും 25 നു രാവിലെ 8 മണിക്കുമിടയിലാണ് മോഷണം പോയത്. തുടർന്ന് പയ്യാവൂർ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






