സമാന്തര ലോട്ടറി ചൂതാട്ടം രണ്ടു പേർ പിടിയിൽ

മഞ്ചേശ്വരം. സംസ്ഥാന ലോട്ടറി നിയമം ലംഘിച്ച് സമാന്തര ലോട്ടറി ചൂതാട്ടം രണ്ടു പേരെ പോലീസ് പിടികൂടി. കുബണൂർ ഇച്ചിലം കോട് പച്ചംമ്പള ഹൗസിലെ കുഞ്ഞാലി (61), കുഞ്ചത്തൂർ കണ്വതീർത്ഥകടബാലിയിലെ പ്രദീപ് (43) എന്നിവരെയാണ് എസ്.ഐ. കെ. ആർ. ഉമേഷും സംഘവും പിടികൂടിയത്. തലപ്പാടി ബസ് സ്റ്റാൻ്റിന് സമീപം സാദത്ത് സ്റ്റോറിന് മുൻവശത്തു വെച്ചാണ് ലോട്ടറിചൂതാട്ടത്തിനിടെ ഇരുവരും പോലീസ് പിടിയിലായത് പ്രതികളിൽ നിന്നും ചൂതാട്ടത്തിനു പയോഗിച്ച മൂന്നക്ക കുറിപ്പടികളും ഫോണും 30, 910 രൂപയും പോലീസ് പിടിച്ചെടുത്തു.






