പുസ്തകങ്ങൾ പ്രകാശനം ചെയ്തു

പയ്യന്നൂർ :കാർണെ പുസ്തകപ്രസാധക സംഘം പയ്യന്നൂരിൽ സംഘടിപ്പിച്ച പുസ്തക പ്രകാശനമേള ശ്രദ്ധേയമായി .ഡോ . സോമൻ കടലൂരിൻ്റെ മനസ്സിൽ പാർക്കുന്ന മനുഷ്യർ , പ്രകാശൻ കരിവെള്ളൂരിൻ്റെ മലയാള സിനിമയിലെ ചാക്യാരും ചാപ്ളിനും എന്നീ പുസ്തകങ്ങളും മേളയിൽ പ്രകാശനം ചെയ്തു . ഡോ. അംബികാസുതൻ മാങ്ങാട് യുവ കവി ആതിരയ്ക്ക് നൽകിയാണ് മനസ്സിൽ പാർക്കുന്ന മനുഷ്യർ പ്രകാശനം ചെയ്തത് . പ്രകാശൻ കരിവെള്ളൂരിൻ്റെ പുസ്തകം സിനിമാതാരം പി പി കുഞ്ഞികൃഷ്ണൻ ഗ്രന്ഥകാരൻ്റെ പിതാവ് പയ്യാടക്കത്ത് രവീന്ദ്രന് നൽകി പ്രകാശനം നിർവ്വഹിച്ചു . ചടങ്ങിൽകാർണെ എഡിറ്റർ ഗൗരിദാസൻ നായർ , മാനേജർ വിശോഭ് എന്നിവരും സംസാരിച്ചു .







