സ്കൂട്ടറും അഞ്ചു പവനും പണവും കവർന്ന അഞ്ചുപേർക്കെതിരെ കേസ്

പയ്യന്നൂർ : പൂട്ടിയിട്ട വീടിൻ്റെ ഗ്രിൽസിൻ്റെ പൂട്ട് തകർത്ത് അഞ്ചംഗ സംഘം വരാന്തയിൽ സൂക്ഷിച്ച സ്കൂട്ടറും അലമാരയിൽ സൂഷിച്ച 5 പവൻ്റെ മാലയും 30,000 രൂപയും റേഷൻ കാർഡ് ഉൾപ്പെടെയുള്ള രേഖകളും മോഷ്ടിച്ചു കൊണ്ടുപോയെന്ന പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തു. കാറമേൽമുങ്ങം സ്വദേശിനി എം. ജമീലയുടെ പരാതിയിലാണ് ഫാത്തിമ, സഫറു, റഹ്മത്ത്, മുത്തലിബ് എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റൊരാൾക്കുമെതിരെ പോലീസ് കേസെടുത്തത്. കഴിഞ്ഞ ഫെബ്രുവരി 9ന് ഉച്ചയ്ക്ക് 1.50 മണിക്കാണ് സംഭവമെന്ന് പരാതിയിൽ പറയുന്നു. കേസെടുത്ത പയ്യന്നൂർ പോലീസ് അന്വേഷണം തുടങ്ങി







