മൂകാഭിനയ രംഗത്തെ മികവിന്പ്രത്യുഷിന് സംസ്ഥാന പുരസ്കാരം

കണ്ണൂർ: ബിഹൈൻഡ് ദി കർട്ടൻ തീയേറ്റർ ഗ്രൂപ്പിന്റെ സംസ്ഥാന പുരസ്ക്കാരം മൂകാഭിനയ രംഗത്തെ മികവിന് പ്രഥമ യുവ പ്രതിഭ പുരസ്ക്കാരം പ്രത്യുഷ് കുനിയലിന് . പ്രശസ്ത സിനിമ താരം ശ്രീമതി. രോഹിണി പുരസ്ക്കാരം നൽകും.
പ്രത്യുഷ് കുനിയിൽ
ചന്തുക്കുട്ടി പണിക്കർ ശകുന്തള ദമ്പതികളുടെ മകനാണ്. കൊച്ചിൻ ഷിപ്യാർഡിൽ പ്രൊജക്റ്റ് ഓഫീസറായി ജോലി ചെയ്യുന്നു.കോഴിക്കോട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും 2020 -ൽ മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ ബിരുദം. വടക്കൻ മലബാറിലെ അനുഷ്ഠാന കലയായ തെയ്യം കലാകാരൻ. 2024 -ൽ പട്ടും വളയും നൽകി പണിക്കരായി ആചാരപ്പെടുത്തി.നാടകം, മൂകഭിനയം എന്നീ രംഗങ്ങളിൽ
2016 മുതൽ സജീവ സാന്നിധ്യം.
2015 ഇന്റർപോളി കലോത്സവം മോണോ ആക്ട് മൈംwinner’,
2016-ൽ കൊൽക്കത്തയിൽ വെച്ചു നടന്ന നാഷണൽ മൈം winner ,
സംസ്ഥാന സ്കൂൾ കലോത്സവം, ആരോഗ്യ സർവകലാശാല കലോത്സവം, കാലിക്കറ്റ് യൂണിവേഴ്സിറ്റി കലോത്സവം,കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവം, സംസ്ഥാന തല എൻ ജി ഒ യൂണിയൻ കലോത്സവം, സംസ്ഥാന കേരളോത്സവം, സംസ്ഥാന ഇന്റർപോളി കലോത്സവം എന്നിങ്ങനെ വിവിധ വേദികളിൽ മൂകാകഭിനയ നാടക പരിശീലകൻ.
അശ്വിൻ മനോഹരൻ, വിഷ്ണു, ജിഷ്ണു തടത്തിൽ, ഷമൽ മാവിലായി എന്നിവരടങ്ങുന്ന നാട്യ തീയേറ്റർ ഗ്രൂപ്പിൽ പ്രവർത്തിച്ചു വരുന്നു.







