LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 3, 2026

വന്യമൃഗശല്യ പ്രതിരോധത്തിനും കാർഷിക മേഖലയ്ക്കും മുൻഗണന; വികസനക്കുതിപ്പുമായി അയ്യൻകുന്ന് പഞ്ചായത്ത് ബജറ്റ്

img_9752.png
Spread the love

ഇരിട്ടി: വന്യമൃഗശല്യ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുഖ്യ പരിഗണന നൽകിയും കാർഷിക മേഖലയെയും ടൂറിസത്തെയും ചേർത്തുപിടിച്ചും അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് ബജറ്റ്. ഈ സാമ്പത്തിക വർഷം 25.54 കോടി രൂപ വരവും 25.09 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിന് പഞ്ചായത്ത് ഭരണസമിതി അംഗീകാരം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ചാക്കോയാണ് ബജറ്റ് അവതരിപ്പിച്ചത്. പ്രസിഡൻ്റ് മിനി വിശ്വനാഥൻ അധ്യക്ഷത വഹിച്ചു.

വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം:

വനാതിർത്തി പ്രദേശങ്ങൾ കൂടുതലുള്ള പഞ്ചായത്തെന്ന നിലയിൽ വന്യമൃഗ ശല്യം പ്രതിരോധിക്കുന്നതിനാണ് ബജറ്റിൽ പ്രഥമ പരിഗണന നൽകിയിട്ടുള്ളത്. സോളാർ തൂക്കുവേലി പരിപാലന പദ്ധതി നടപ്പാക്കുന്നതിനായി 41 ലക്ഷം രൂപ വകയിരുത്തി. കൂടാതെ, മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിനായി സോളാർ വേലി പൂർത്തീകരണത്തിന് ആർ.കെ.ബി.വൈ (RKBY) പദ്ധതി പ്രകാരം 1.5 കോടി രൂപ ലഭിക്കുമെന്നതും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കാർഷിക – ക്ഷീര മേഖലയ്ക്ക് കുതിപ്പ്:

കൃഷിക്കാർ കൂടുതലായി അധിവസിക്കുന്ന പഞ്ചായത്തെന്ന നിലയിൽ കാർഷിക, മൃഗസംരക്ഷണ, ക്ഷീര വികസന പദ്ധതികൾക്കായി 1.3 കോടി രൂപയാണ് വകയിരുത്തിയത്.

• അതിർത്തി മേഖലയിൽ തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് 4 ലക്ഷം രൂപ.

• ചെറുനാരക കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് 1.35 ലക്ഷം രൂപ.

• കാട് വെട്ടിത്തെളിച്ചു കാപ്പിക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് 5 ലക്ഷം രൂപ.

ബജറ്റിലെ മറ്റ് പ്രധാന വകയിരുത്തലുകൾ:

• ലൈഫ് ഭവന പദ്ധതി (ഭവന നിർമ്മാണം): 2 കോടി രൂപ.

• യുവജന ക്ഷേമ പ്രവർത്തനങ്ങൾ: 1 കോടി രൂപ.

• വനിതാ – ശിശു വികസനം: 50 ലക്ഷം രൂപ.

• ടൂറിസം അടിസ്ഥാന സൗകര്യ വികസനം: 5 ലക്ഷം രൂപ.

അർഹരായ മുഴുവൻ കുടുംബങ്ങളിലും ഒരു ആനുകൂല്യമെങ്കിലും എത്തിച്ചു നൽകുമെന്ന് ബജറ്റ് ഉറപ്പ് നൽകുന്നുണ്ട്.

ബജറ്റ് അവതരണ സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബേബി തോലാനി, ജെയ്‌സൺ കാരക്കാട്ട്, പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷരായ ജോസ്‌കുഞ്ഞ് തടത്തിൽ, മേഴ്സ‌ി മരിയ, മറ്റ് അംഗങ്ങളായ ടോമി സൈമൺ, അനീഷ് കെ. പോൾ, ലൈലാമ്മ മാത്യു, അനുപമ എവൺ, ഷിബോ അഗസ്‌റ്റിൻ, ബിന്ദു ഷാജി, റീന ബോബി, എം. രാജേഷ്, ബിജു ജോസഫ്, ഷീൻ കുനങ്കിൽ, ഷമീന ബാബു, പഞ്ചായത്ത് സെക്രട്ടറി ജെൻസൺ എന്നിവർ സംസാരിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!