സഹപ്രവർത്തകനെ കുത്തി കൊല്ലാൻ ശ്രമം യുവാവ് അറസ്റ്റിൽ

പരിയാരം: മദ്യലഹരിയിൽ വാക് തർക്കത്തിനിടെ കൂടെ ജോലിചെയ്യുന്നയാളെ കത്തി കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമം യുവാവ് അറസ്റ്റിൽ. മലപ്പുറം അരീക്കോട് കീഴുപ്പറമ്പ സ്വദേശി എൻ. മനോജ് കുമാറിനെ (40) യാണ് ഇൻസ്പെക്ടർ കെ.ജെ. വിനോയ് അറസ്റ്റു ചെയ്തത്. ഈ മാസം 22 ന് രാത്രി 8 മണിക്കായിരുന്നു സംഭവം. പ്രതികൂടെ ഇലക്ട്രിക്കൽ ജോലി ചെയ്യുന്ന മഞ്ചേരി കാരപ്പറമ്പ് കവന്നൂർ സ്വദേശി മുത്തപ്പൻ കാവിൽ ഹൗസിൽ വിക്രമനെ (41) യാണ് കത്തികൊണ്ട് നെഞ്ചിനു കുത്തിയത്. കരാറു പണിക്കാരായ ഇവർ താമസിക്കുന്ന ചുടലയിലെ വാടക ക്വാട്ടേർസിൽവെച്ച് മദ്യപിക്കുന്നതിനിടെയുണ്ടായിരുന്ന വാക് തർക്കത്തിനിടെയാണ് സംഭവം. പരിക്കേറ്റ വിക്രമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടെ ജോലി ചെയ്യുന്ന മഞ്ചേരി പുൽപ്പറ്റ സ്വദേശി എം. ജിനീഷിൻ്റെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.







