യുവാവിനെ ജാക്കി ലിവർ കൊണ്ടു മർദ്ദിച്ച മൂന്നു പേർക്കെതിരെ കേസ്

പയ്യന്നൂർ: ബൈക്കിൽ സുഹൃത്തിനൊപ്പം പോകുകയായിരുന്ന യുവാവിനെ വിരോധം വെച്ച് ജാക്കി ലിവർ കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചുവെന്ന പരാതിയിൽ മൂന്നു ബസ് ജീവനക്കാർക്കെരെ പോലീസ് കേസെടുത്തു. തൃക്കരിപ്പൂർ ഉടുമ്പുന്തല മാടക്കാൽ സ്വദേശി മുഹമ്മദ്ഷഹീലിൻ്റെ (44) പരാതിയിലാണ് ഇസ്മായിൽ, റൈഫ്, സോജൻ എന്നിവർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്. ഈ മാസം 18 ന് രാത്രി 7.15 മണിക്ക് പയ്യന്നൂർ പെരുമ്പ പെട്രോൾ പമ്പിന് സമീപം വെച്ചാണ് സംഭവം. ബൈക്കിൽ പോകവെ പ്രതികളിൽ ഒരാൾ മദ്യപിച്ച് റോഡ് ക്രോസ് ചെയ്തു വരുന്നത് കണ്ട് വണ്ടി നിർത്തിയ സമയം പ്രതി പരാതിക്കാരൻ്റെ ദേഹത്ത് വീണത് ചോദ്യം ചെയ്ത വിരോധത്തിൽ പ്രതികൾതടഞ്ഞു നിർത്തി ജാക്കി ലിവർ കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.







