14 കാരി സ്കൂട്ടർ ഓടിച്ചു പിടിയിലായി

ചക്കരക്കൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടി സ്കൂട്ടർ ഓടിച്ചു പോലീസ് പിടിയിലായി. വാഹന പരിശോധനക്കിടെ ഏച്ചൂർ കോട്ടം വെച്ചാണ് കെ എൽ . 13.എ ഡബ്ല്യു. 1135 നമ്പർ സ്കൂട്ടർ ഓടിച്ചു വന്ന 14 കാരിയെ എസ്.ഐ. സനൽകുമാറും സംഘവും പിടികൂടിയത്. വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് വാഹന ഉടമയായ കുട്ടിയുടെ മാതാവ്നെതിരെ ചക്കരക്കൽ പോലീസ് കേസെടുത്തു.







