കണ്ണൂർ തളിപ്പറമ്പിൽ കാറിൽ നിന്ന് പൊള്ളലേറ്റ് യുവാവിന് ഗുരുതര പരിക്ക്

തളിപ്പറമ്പ് : കാറിന് തീപിടിച്ച് യാത്രക്കാരനായ ബേങ്ക് ജീവനക്കാരന് ഗുരുതരമായി പൊള്ളലേറ്റു. തളിപ്പറമ്പ് മെയിൻ റോഡിലെ അർബൻ ബേങ്കിലെ അപ്രൈസർ കീഴാറ്റൂരിന് സമീപത്തെ കെ.ടി.വി. ധനേഷി (42) നാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇന്ന് രാവിലെ 10. 10 മണിക്ക് കാനത്ത് അമ്പലത്തിനു സമീപത്തെ ഗ്രൗണ്ടിലാണ് സംഭവം. ധനേഷ്ഓടിച്ചു വന്ന കാർ നിർത്തിയിട്ടപ്പോഴായിരുന്നു തീ പിടുത്തമുണ്ടായത്. ഓടികൂടിയ ബേങ്ക് ജീവനക്കാരും നാട്ടുകാരുമാണ്കാറിൽ നിന്നും ഇയാളെ പുറത്തെടുത്തത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ തളിപ്പറമ്പിലെ സ്വകാര്യാശുപത്രിയിലും പിന്നീട് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തിയിരുന്നു.







