വളപട്ടണത്ത് സ്കൂട്ടർ ഓടിച്ച ‘കുട്ടി ഡ്രൈവർ’ പിടിയിൽ; വാഹന ഉടമക്കെതിരെ കേസ്

വളപട്ടണം: പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ച സംഭവത്തിൽ വാഹന ഉടമക്കെതിരെ പോലീസ് കേസെടുത്തു. വാഹന പരിശോധനക്കിടെ ചിറക്കൽ അലവിൽ വെച്ചാണ് കുട്ടി ഓടിച്ചുവന്ന സ്കൂട്ടർ വളപട്ടണം പോലീസ് പിടികൂടിയത്.
എസ്.ഐ പി. വികാസും സംഘവുമാണ് കെ.എൽ 60 യു 1860 (KL 60 U 1860) നമ്പർ സ്കൂട്ടർ പരിശോധനക്കിടെ തടഞ്ഞത്. വാഹനം ഓടിച്ചിരുന്നത് പ്രായപൂർത്തിയാകാത്ത കുട്ടിയാണെന്ന് കണ്ടെത്തിയതോടെ സ്കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തു.
തുടർന്ന്, കുട്ടിക്ക് വാഹനം ഓടിക്കാൻ നൽകിയ കുറ്റത്തിന് ചാലാട് മണൽ സ്വദേശിയായ വാഹന ഉടമക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. ലൈസൻസ് ഇല്ലാത്ത കുട്ടികൾക്ക് വാഹനം നൽകുന്നവർക്കെതിരെ കർശന നിയമനടപടികൾ തുടരുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി







