LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 24, 2026

ത്രിദിന ചലച്ചിത്രമേള സമാപിച്ചു.

09bc5785-9123-4636-b1ae-b88e03a0077d.jpg
Spread the love

പയ്യന്നൂർ : സർഗ്ഗഫിലിം സൊസൈറ്റിയുടെ 50-ാം വാർഷികത്തോടനുബന്ധിച്ചു രചനഗ്രാമം വെസ്റ്റ്, പ്രഫുല്ലകുമാർ ലൈബ്രറി എന്നിവയുടെ സഹകരണത്തോടെ പയ്യന്നൂർ സ്കന്ദ റസിഡൻസിയിൽ മൂന്നു ദിവസമായി നടന്നു വന്ന ചലചിത്രമേള സമാപിച്ചു. മേളയിൽ ശ്രീനിവാസൻ അനുസ്മരണവും ശ്രീനിവാസൻ അഭിനയിച്ച ജി. അരവിന്ദൻ്റെ ചിദംബരം, ഹംഗേറിയൻ സംവിധായനായ ബേലെ താറിൻ്റെ ദ് ടൂറിൻ ഹോഴ്സ്, ശതവാർഷികം ആ ഘോഷിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രം ഐസൻ സ്ററയിനിൻ്റെ ബാറ്റിൽഷിപ്പ് പൊട്ടംകിൻ എന്നീ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. സമാപനത്തോടു അനുബന്ധിച്ചു കെ.കെ.ഭാസ്കരൻ്റെ സ്മരണാർത്ഥം അദ്ദേഹം രചിച്ച പുസ്തകങ്ങളുടെ ശേഖരം ബന്ധു കെ.കെ.മനോജ്, പ്രഫുലചന്ദ്രൻ ലൈബ്രറിക്ക് കൈമാറി. ഐ. എസ്.ആർ.ഒ റിട്ട സയൻ്റിസ്റ്റ്. വി.പി. ബാലഗംഗാധരൻ പുസ്തകങ്ങൾ ഏറ്റു വാങ്ങി. പി.എം.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സിനിമയെ കുറിച്ചു നിരൂപകനും എഴുത്തുകാരനുമായ ആർ. സന്തോഷ് കുമാർ,കെ.വി. സുധീർകുമാർ, ടി.കെ. സന്തോഷ്, വി.പി. രാജീവൻ, സി.പി.സുരേഷ്കുമാർ,ആർ.വി.ജനാർദ്ദനൻ, പി.കെ. വിജയകുമാർ എന്നിവർ സംസാരിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

You may have missed

error: Content is protected !!