പയ്യന്നൂർഫൈൻ ആർട്സ് കുടുംബ സംഗമം നടത്തി

.
പയ്യന്നൂർ: 65 വർഷം പിന്നിടുന്ന മഹാദേവ ഗ്രാമത്തിലെ പയ്യന്നൂർഫൈൻ ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം നടന്നു.പയ്യന്നൂർ ആരാധന ഓഡിറ്റോറിയത്തിൽ വെച്ച് യു. നാരായണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ഉദ്ഘാടനവും ഉപഹാരസമർപ്പണവും ഡോ. വി.സി.രവീന്ദ്രൻ നിർവ്വഹിച്ചു. മറിമായം ഫെയിം രാഘവൻ മുഖ്യാതിഥി യായിരുന്നു. എം. പ്രദീപൻ (നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ), ദിവ്യ കരിപ്പത്ത് ( കൗൺസിലർ), വിമലദാമോദരൻ, എ.യുക്തി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പി. രവീന്ദ്രൻ സ്വാഗതവും വി.പി. രാജേഷ് നന്ദിയും പറഞ്ഞു. ചടങ്ങിൽ വെച്ച് 80 വയസ്സു കഴിഞ്ഞ ഫൈൻ ആർട്സ് സൊസൈറ്റി മെമ്പർമാരായ യു.നാരായണൻ മാസ്റ്റർ, എ. സീതാരാമൻ, ഡോ. കെ.വി. കമലാക്ഷൻ, ഇ .രാമചന്ദ്രൻ, സാമുവൽ മാസ്റ്റർ, കെ. ഭാസ്കരൻ മാസ്റ്റർ, വി.ചിണ്ടൻ മാസ്റ്റർ , കലിയന്തിൽ പത്മനാഭൻ, കെ.വി. കരുണാകരൻ, അത്തായി ബാലകൃഷ്ണൻ എന്നിവരെ ആദരിച്ചു.തുടർന്ന് ഫൈൻ ആർട്സ് കുടുംബങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളുമുണ്ടായിരുന്നു.







