വീട്ടുമുറ്റത്ത് റീത്ത് വെച്ച സംഭവം നിരീക്ഷണ ക്യാമറ പരിശോധിച്ചു

കണ്ണപുരം: വിവാദമുണ്ടാക്കിയ പയ്യന്നൂരിലെ വി. കുഞ്ഞികൃഷ്ണൻ്റെ പുസ്തക പ്രകാശന ചടങ്ങിൽ പുസ്തകം ഏറ്റുവാങ്ങിയ എഴുത്തുകാരൻ വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത് വെച്ച സംഭവത്തിൽ കണ്ണപുരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വി.എസ്. അനിൽകുമാർ കണ്ണപുരം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം പുലർച്ചെ ഇടക്കേപ്പുറംമരുതം മുക്കിലെ വീട്ടുമുറ്റത്ത് ഗെയിറ്റിന് അകത്ത് നാട്ടിൽ സമാധാന അന്തരീക്ഷം തകർത്ത് ലഹള ഉണ്ടാക്കണമെന്നുള്ള ഉദ്ദേശത്തോടെ ഏതോ സാമൂഹികവിരുദ്ധർ റീത്തു വെച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
പ്രശസ്ത ചിന്തകൻ പ്രൊഫ. എം.എൻ. വിജയന്റെ മകനായവി.എസ്. അനിൽകുമാർ
ഇക്കഴിഞ്ഞ ഫെബ്രുവരി നാലിന്പയ്യന്നൂർ ഗാന്ധി പാർക്കിൽ വെച്ച് നടന്നപുസ്തക പ്രകാശന ചടങ്ങിൽ ഇടതു നിരീക്ഷകൻ ജോസഫ് സി. മാത്യുവിൽ നിന്നാണ് പുസ്തകം ഏറ്റുവാങ്ങിയത്.







