LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 18, 2026

ബിസിനസ് പങ്കാളിത്തം വാഗ്ദാനം നൽകി യുവാവിൽ നിന്നും 11 ലക്ഷം വാങ്ങി വഞ്ചിച്ചു

img_8504.jpg
Spread the love

വളപട്ടണം : ഡിസ് ട്രി ബ്യൂട്ടർ കമ്പനിയിൽ പങ്കാളിത്തം വാഗ്ദാനം നൽകി യുവാവിൽ നിന്നും 11 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം ബിസിനസ് തുടങ്ങാതെ വഞ്ചിച്ചപ്പോൾ പണം തിരിച്ചു ചോദിച്ചതിന് മർദ്ദിക്കുകയും കള്ളക്കേസിൽ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കോടതി നിർദ്ദേശപ്രകാരം രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു. മലപ്പുറം മഞ്ചേരി സ്വദേശി കെ ഷാജഹാൻ്റെ (27) പരാതിയിലാണ് അഴീക്കൽ കപ്പക്കടവിലെ കെ.സബ്റീന (41), കണ്ണൂർ പാതിരിയാട് സ്വദേശി കെ.ഹംസാർ എന്നിവർക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തത്. 2022 മുതൽ അഴീക്കോട് ഉപ്പായിച്ചാലിൽ താമസിച്ചു വരുന്ന പരാതിക്കാരനോട് പ്രതികൾ ഇൻഡ്സ് വിവ കമ്പനിയുടെ ഹെൽത്ത് വെൽനസ് പ്രൊഡക്ട്സ് സെയിൽസ് ആയി സ്ഥാപനം തുടങ്ങുന്നുണ്ടെന്നും ബിസിനസ് പങ്കാളിയാക്കാമെന്ന് പറഞ്ഞ് പരാതിക്കാരനിൽ നിന്നും 2022 നവംബർ മുതൽ 2024 ഡിസംബർ മാസത്തിലുമിടയിലുള്ള കാലയളവിൽ പത്തുലക്ഷം രൂപ കൈക്കലാക്കുകയും കമ്പനിക്ക് വേണ്ടി കാർ വാങ്ങാൻ എന്നു പറഞ്ഞ് ബുക്കിങ്ങിന് അഡ്വാൻസായി 2025 ജനുവരി മാസം ഒരു ലക്ഷം രൂപയും കൈക്കലാക്കിയ ശേഷം പങ്കാളിത്തം നൽകുകയോ ബിസിനസ് ആരംഭിക്കാത്തതിൽ പണം തിരികെ ചോദിച്ചതിന് 2025 സപ്തംബർ മാസത്തിൽ പ്രതികൾ വീട്ടിൽ കയറി രണ്ടാം പ്രതി മർദ്ദിക്കുകയും കളളക്കേസിൽ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!