ചീട്ടുകളി മൂന്നു പേർ പിടിയിൽ

പേരാവൂർ : പണം വെച്ച് പുള്ളി മുറിചീട്ടുകളി മൂന്നുപേരെ പോലീസ് പിടികൂടി. വെള്ളാർ വള്ളി കുനിത്തലയിലെ വിജേഷ് എന്ന ശങ്കരൻ (34 ) , കുനിത്തല ചൗളനഗറിലെ എടാട്ടു വീട്ടിൽ മാർട്ടിൻ (34), കുനിത്തലയിലെ നാരോത്ത് ഹൗസിൽ ഷിനോജ് (45) എന്നിവരെയാണ് എസ്.ഐ. ടി. അബ്ദുൾ നസീറും സംഘവും പിടികൂടിയത്. ഇന്നലെ വൈകുന്നേരം 4 മണിക്ക് വെള്ളാർ വള്ളികുന്നിത്തലയിലെ റബ്ബർ തോട്ടത്തിൽ വെച്ച് പണം വെച്ച് ചീട്ടുകളിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്. കളിസ്ഥലത്ത് നിന്നും5140 രൂപയും പോലീസ് പിടിച്ചെടുത്തു.







