LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 18, 2026

സ്കൂട്ടറിൽ കടത്തിയ 15 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയിൽ

img_6737.jpg
Spread the love

കൂത്തുപറമ്പ് : വില്പനക്കായി സ്കൂട്ടറിൽ കടത്തി കൊണ്ടു പോകുകയായിരുന്ന 15 കുപ്പി മാഹിമദ്യ (പുതുച്ചേരി)വുമായി പ്രതിയെ എക്സൈസ് സംഘം പിടികൂടി.നീർവേലി സ്വദേശി പി.വി. രാജനെയാണ്
കൂത്തുപറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ പി എ . ബഷീറിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. കൂത്തുപറമ്പ്- പൂക്കോട് വെച്ച് നടത്തിയ പരിശോധനയിലാണ് വിൽപ്പനക്കായി കൊണ്ടുവന്ന 15 കുപ്പി (7.5 ലിറ്റർ ) മാഹി മദ്യവുമായി പ്രതി പിടിയിലായത്. മദ്യം കടത്താൻ ഉപയോഗിച്ച കെ.എൽ.58 .എ. ജെ.7985 നമ്പർ ഇലക്ട്രിക്ക് സ്‌കൂട്ടർ കസ്റ്റഡിയിലെടുത്തു. വാഹന പരിശോധനയിൽ
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) അശോകൻ കല്ലോറാൻ,പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) മാരായ ശ്രീധരൻ. സി. പി,പ്രജീഷ് കോട്ടായി,റോഷിത്ത്. പി,
ഹരികൃഷ്ണൻ. കെ. സി,പ്രനിൽകുമാർ,സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ. എം, സജേഷ്, സി. കെ, വിഷ്ണു. എൻ. സി, വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ ലിജിന. എൻ,ബീന.എം,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സോൾദേവ് എന്നിവരും ഉണ്ടായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!