പണം വാങ്ങി ആംബുലൻസ് വാൻ നൽകാതെ വഞ്ചിച്ച സ്ഥാപന ഉടമക്കെതിരെ കേസ്

കണ്ണൂർ. ആംബുലൻസ് വാൻ ബുക്ക് ചെയ്ത് 19,83, 000 രൂപ കൈപ്പറ്റിയ ശേഷം ആംബുലൻസ് വാൻനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ സ്ഥാപനമാനേജിംഗ് പാർട്ണർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. മേലേ ചൊവ്വയിലെ കാപ്പുച്ചിൻ സോഷ്യൽ ആൻ്റ് ഡവലപ്പ്മെൻ്റൽ ആക്ഷൻ സർവ്വീസ് സൊസൈറ്റി മാനേജിംഗ് ട്രസ്റ്റി ജോസഫ് ചാലു പ്ലാക്കലിൻ്റെ പരാതിയിലാണ് തോട്ടടയിലെ ഫോഴ്സ് മോട്ടോർസ് മാനേജിംഗ് പാർട്ണർ വി.കെ.ആദർശിനെതിരെ ടൗൺ പോലീസ് കേസെടുത്തത്. 2024 ഡിസംബർ ഒന്നിനും 2025 ജനുവരി 30നുമിടയിലാണ് പരാതിക്കാസ്പദമായ സംഭവം. പരാതിക്കാരൻ ട്രസ്റ്റിനു വേണ്ടി ആംബുലൻസ് ആവശ്യത്തിലേക്കായി ട്രാവലറിന് 19,83,000 രൂപ വാഹന സ്ഥാപന മാനേജിംഗ് പാർട്ട്ണറായ പ്രതിക്കുനൽകുകയും പിന്നീട് വാഹനമോ നൽകിയ പണമോതിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.







