പോലീസ് അസോസിയേഷൻ ഫുട്ബോൾ ആവേശം; കണ്ണൂർ റൂറൽ ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് ടീം ജേതാക്കൾ; പയ്യന്നൂർ സബ്ഡിവിഷന് രണ്ടാം സ്ഥാനം

തളിപ്പറമ്പ്: കേരള പോലീസ് അസോസിയേഷന്റെ മൂന്നാമത് കണ്ണൂർ റൂറൽ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പട്ടുവം ടർഫിൽ സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിൽ കണ്ണൂർ റൂറൽ ജില്ലാ പോലീസ് ഹെഡ്ക്വാർട്ടേഴ്സ് ടീം ജേതാക്കളായി.
തളിപ്പറമ്പ് ഡിവൈ.എസ്.പി. വി.വി. മനോജ് മത്സരം ഉദ്ഘാടനം ചെയ്തു. ആവേശകരമായ ഫൈനലിൽ പയ്യന്നൂർ സബ്ഡിവിഷൻ ടീമിനെ പരാജയപ്പെടുത്തിയാണ് ഹെഡ്ക്വാർട്ടേഴ്സ് ടീം കിരീടം ചൂടിയത്. പയ്യന്നൂർ സബ്ഡിവിഷൻ ടീം റണ്ണേഴ്സ് അപ്പായി.
ചടങ്ങിൽ കെ. പ്രിയേഷ്, ടി.വി. ജയേഷ്, ബി. ഷിബു, എം.കെ. രജീഷ്, കെ.വി. പ്രസാദ് എന്നിവർ സംസാരിച്ചു.






