LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 17, 2026

ആനയിടുക്ക് സ്കൂളിന് പുതിയ കെട്ടിടം; സോയ ചാരിറ്റബിൾ ട്രസ്റ്റിന്റെ മാതൃകാ പ്രവർത്തനം; ഉദ്ഘാടനം ചെയ്ത് നടൻ നരേൻ

img_9046.jpg
Spread the love

കണ്ണൂർ: ആനയിടുക്ക് ഗവ. എൽ.പി. സ്കൂളിന് സോയ ചാരിറ്റബിൾ ട്രസ്റ്റ് നിർമ്മിച്ച് നൽകിയ പുതിയ കെട്ടിടത്തിന്റെ സമർപ്പണം നടൻ നരേൻ നിർവ്വഹിച്ചു.

വിദ്യാഭ്യാസ രംഗത്ത് ട്രസ്റ്റ് നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന് വലിയൊരു മാതൃകയാണെന്ന് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെ നരേൻ അഭിപ്രായപ്പെട്ടു. തന്റെ പ്രദേശത്തും ഇതുപോലെയുള്ള സഹായങ്ങൾ എത്തിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ സോയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഷമ മുഹമ്മദ് അധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപ്പറേഷൻ മേയർ പി. ഇന്ദിര മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ എൽ.എസ്.എസ്. വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.

ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, വാർഡ് കൗൺസിലർ റിഷാം താണ, മുൻ ഡെപ്യൂട്ടി മേയർ കെ. ഷബീന, സ്കൂൾ പ്രഥമാധ്യാപിക കെ.വി. പ്രേമജ, സോന ജയറാം, എൻജിനീയർ യു. മുഹമ്മദ്, കെ.സി. സുധീർ, വി.പി. ഫസീല എന്നിവർ സംസാരിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!