വീടുകുത്തി തുറന്ന് ഒമ്പത്പവനും 87000 രൂപയും കവർന്നു

കുമ്പള: പൂട്ടിയിട്ട വീടിൻ്റെ മുൻവശത്തെ വാതിൽ കുത്തി തുറന്ന് അലമാരകളിൽ സൂക്ഷിച്ച ഒമ്പത് പവനും 87000 രൂപയും കവർന്നു. പഞ്ചിക്കൽദണ്ഡ ഗോളി ഗെയിൽ പൈപ്പ്ലൈൻ സ്റ്റേഷനു സമീപം താമസിക്കുന്ന കലന്തർ മൻസിലിൽ കെ.സി. ഫാത്തിബി (40) യുടെ പരാതിയിൽ പോലീസ് കേസെടുത്തു. വീടു പൂട്ടി പുറത്തു പോയ കുടുംബം തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് കണ്ടത്. സ്വർണ്ണമാല , മോതിരങ്ങൾ, കാതിൽ എന്നിവ ഉൾപ്പെടെ ഒമ്പത് പവൻ്റെ ആഭരണങ്ങളും87000 രൂപയുമാണ് മോഷ്ടാവ്കവർന്നത്. തുടർന്ന് പോലീസിൽ പരാതി നൽകി. 14,37,000 രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







