LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 16, 2026

അഴീക്കോട് എച്ച്.എസ്.എസിൽ ഫുട്ബോൾ ആവേശം; പുഴാതി നോർത്ത് യു.പി സ്‌കൂളും അഴീക്കോട് സ്കൂളും ചാമ്പ്യന്മാർ

ace03d94-904f-41ea-a7c9-8b302b947d47.jpg
Spread the love

അഴീക്കോട്: അഴീക്കോട് ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ സമീപ പ്രദേശങ്ങളിലെ എൽ.പി, യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഫുട്ബോൾ ലീഗ് ആവേശകരമായി പര്യവസാനിച്ചു. നാഷണൽ ഫെൻസിങ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഒ.കെ. വിനീഷ് മത്സരങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടിത്താരങ്ങൾ മാറ്റുരച്ച മത്സരത്തിൽ എൽ.പി വിഭാഗത്തിൽ 6 സ്കൂളുകളും യു.പി വിഭാഗത്തിൽ 7 സ്കൂളുകളും പങ്കെടുത്തു.

വിജയികൾ:

• എൽ.പി വിഭാഗം: പുഴാതി നോർത്ത് യു.പി സ്‌കൂൾ ചാമ്പ്യന്മാരായി. വളപട്ടണം ആർ.കെ.യു.പി സ്‌കൂളാണ് റണ്ണേഴ്സ് അപ്പ്.

• യു.പി വിഭാഗം: ആതിഥേയരായ അഴീക്കോട് ഹയർ സെക്കൻഡറി സ്‌കൂൾ കിരീടം ചൂടി. ഇരിണാവ് യു.പി സ്‌കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

മത്സര വിജയികൾക്കുള്ള ഉപഹാരങ്ങൾ സ്കൂൾ പി.ടി.എ പ്രസിഡന്റ് കവിത, മദർ പി.ടി.എ പ്രതിനിധി രമിത ടി.വി എന്നിവർ ചേർന്ന് വിതരണം ചെയ്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

You may have missed

error: Content is protected !!