പോലീസ് അസോസിയേഷൻറൂറൽജില്ലാ സമ്മേളനം സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പ് : കേരളാ പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ മൂന്നാം ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി വി ജയേഷ് അധ്യക്ഷത വഹിച്ചു.ചടങ്ങ് അഡീഷണൽ എസ് പി .എൻ ആർ ജയരാജ് ഉദ്ഘാടനം ചെയ്തു. ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി. ബാബുമോൻ,ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം മനോഹരൻ തറമ്മൽ, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ പ്രിയേഷ് സ്വാഗതവും സംഘാടക സമിതി കൺവീനർ എൻ കെ രജീഷ് നന്ദിയും പറഞ്ഞു.







