LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

പോലീസിനെ ഭീഷണിപ്പെടുത്തി ഡ്യൂട്ടി തടസ്സപ്പെടുത്തിയ ഒരാൾ അറസ്റ്റിൽ; ഒമ്പത് പേർക്കെതിരെ കേസ്

img_6924.jpg
Spread the love

കൂത്തുപറമ്പ്: ക്ഷേത്രോത്സവ പരിസരത്ത് രാഷ്ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങൾ കെട്ടിയത് ക്രമസമാധാന പ്രശ്നത്തിനിടയാകുമെന്നതിനെ തുടർന്ന് നീക്കം ചെയ്യാനെത്തിയ എസ്.ഐ.യെയും പോലീസ് സംഘത്തെയും തടഞ്ഞ് ഞങ്ങളുടെ കൊടി എടുത്ത് ഇവിടെ നിന്നും നിങ്ങൾ ജീവനോടെ പോവില്ല എന്നും മറ്റും ഭീഷണി മുഴക്കി കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ഒരാൾ അറസ്റ്റിൽ 9 പേർക്കെതിരെ പോലീസ് കേസെടുത്തു. കണ്ടക്കുന്ന് കൈതേരി പാലത്തെ എം.സുരേഷിനെ (44) യാണ് എസ്ഐ ടി എം വിപിൻ അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 3 മണിക്കാണ് സംഭവം കോടതി യുടെ നിലവിലുള്ളഉത്തരവിൻ്റെ ഭാഗമായി ക്ഷേത്രപരിസരത്തെ രാഷ്ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങൾ നീക്കാൻ എസ് ഐ ടി എം വിപിൻ, പോലീസ് ഉദ്യോഗസ്ഥരായ മിതോഷ്, വിനീത്, ഷമൽ എന്നിവർ ഡ്യൂട്ടി ചെയ്യുന്നതിനിടെയാണ് 10 ഓളം പേർ രംഗത്തെത്തി ഭീഷണിപ്പെടുത്തി കൃത്യനിർവഹണം തടസ്സപ്പെടുത്തിയത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!