കെ.എസ്.ഇ.ബി. കേബിളുകൾ മോഷ്ടിച്ച പ്രതി അറസ്റ്റിൽ

ചിറ്റാരിക്കാൽ : കെ എസ്. ഇ. ബി. സെക്ഷൻ ഓഫീസിൻ്റെ കോമ്പൗണ്ടിൽ സൂക്ഷിച്ച ലൈൻ കമ്പികളും കേബിളുകളും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. മാടായി പഴയങ്ങാടി സ്വദേശി കുഞ്ഞിപുരയിൽ നൗഷാദി നെ(38 ) യാണ് എസ്.ഐ. മനോജ് എം പി അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
ചിറ്റാരിക്കാൽ നല്ലോംപുഴയിലെ കെ.എസ്.ഇ.ബി. ഓഫീസ് കോമ്പൗണ്ടിന് പുറത്തു സൂക്ഷിച്ച 91, 511.60 രൂപ വിലവരുന്ന ലൈൻകമ്പികളും കേബിളുകളുമാണ് മോഷണം പോയത്. ഈ മാസം 5 ന് രാത്രി 7 മണിക്കും 11 മണിക്കുമിടയിലാണ് മോഷണം പോയത്. തുടർന്ന് അസി. എഞ്ചിനീയർ പി. ഗോകുൽദാസ് ചിറ്റാരിക്കാൽ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണത്തിൽ കേബിളു മോഷ്ടിച്ചു കടന്നു കളഞ്ഞ നാലംഗ സംഘം പട്രോളിംഗ് നടത്തുകയായിരുന്ന ചെറുപുഴ പോലീസിനെ കണ്ട് പിക്കപ്പും സാധനങ്ങളും ഉപേക്ഷിച്ച്ഓടി പോയിരുന്നു
പരാതിയിൽ കേസെടുത്ത ചിറ്റാരിക്കാൽ പോലീസ് അന്വേഷണത്തിനിടെയാണ് എംഡി എം എ കേസിൽ ഉൾപ്പെട്ടിരുന്ന പ്രതി മോഷണ കേസിൽ പിടിയിലായത്. മോഷണ കേസിലെ മൂന്ന് പേർ ഒളിവിലാണ്.







