LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

തളിപ്പറമ്പ് ആർട്സ് & സയൻസ് കോളേജിൽ ‘സിനർജി 2K26’ സംഘടിപ്പിച്ചു

c0f2c689-7f11-4558-b714-663fa3f11489.jpg
Spread the love

കാഞ്ഞിരങ്ങാട്: തളിപ്പറമ്പ് ആർട്സ് & സയൻസ് കോളേജിലെ (ടാസ്ക്) ബി.കോം കോ-ഓപ്പറേഷൻ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ‘സിനർജി 2K26’ പരിപാടി സംഘടിപ്പിച്ചു. ഇന്നലെ രാവിലെ 10.30-ഓടെ കോളേജ് പരിസരത്ത് വെച്ചു നടന്ന പരിപാടിയുടെ ഉദ്ഘാടനം കോളേജ് വൈസ് പ്രിൻസിപ്പാൾ ചന്ദ്രഭാനു എം നിർവഹിച്ചു. ബി.കോം കോ -ഓപ്പറേഷൻ വകുപ്പ് മേധാവി സുധീഷ് ആർ.എം അധ്യക്ഷത വഹിച്ചു. ബി.കോം സി.എ വിഭാഗം മേധാവി അമൃത പ്രകാശ്, ഇക്കണോമിക്സ് വകുപ്പ് മേധാവി ശ്രീകല എ.വി, യൂണിയൻ ചെയർമാൻ ആൽവിൻ, ബി.കോം അസോസിയേഷൻ സെക്രട്ടറി നിവേദ് എന്നിവർ പരിപാടിക്ക് ആശംസകളർപ്പിച്ചു സംസാരിച്ചു. പ്രസ്തുത പരിപാടിയിൽ മൂന്നാം വർഷ സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ ദേവിക സുനിൽ സ്വാഗതവും, രണ്ടാം വർഷ സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ സനുഷ വി.എസ് നന്ദിയും പറഞ്ഞു.
രണ്ടു ദിനങ്ങളിലായി ക്വിസ് മത്സരം, ബസർ മത്സരം, പഞ്ചഗുസ്തി മത്സരം, തീറ്റ മത്സരം, മിസ്-മാച്ച് മത്സരം, വിവിധ ഗെയിംസുകൾ തുടങ്ങിയവയിലുണ്ടായ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം പരിപാടി ശ്രദ്ധേയമാക്കി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!