പള്ളിക്കുന്ന് ജയ് ജവാൻ റോഡ് ഉദ്ഘാടനം ചെയ്തു

പള്ളിക്കുന്ന് ജയ് ജവാൻ റോഡ് കെ.വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ദീപ്‌തി വിനോദ് അധ്യക്ഷയായി. എം എൽ എ യുടെ ആസ്‌തി വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ ചെലവിലാണ് റോഡ് നിർമിച്ചത്.
നേരത്തെ റോഡിന്റെ ദുരവസ്ഥയെക്കുറിച്ച് പ്രദേശവാസികളും റസിഡൻസ് അസോസിയേഷനും എം.എൽ.എയെ അറിയിച്ചിരുന്നു. തുടർന്ന് എം.എൽ.എയുടെ നിർദേശപ്രകാരം എഞ്ചിനിയറിംഗ് വിഭാഗത്തോട് എസ്റ്റിമേറ്റ് തയ്യാറാക്കാൻ ആവശ്യപ്പെടുകയും അതിന്റെ അടിസ്ഥാനത്തിൽ റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.
പരിപാടിയിൽ കെ രാമചന്ദ്രൻ, ടി കെ ബൽറാം, വി പി വേലായുധൻ, മുൻ കൗൺസിലർ കെ കുഞ്ഞമ്പു, പി കെ ജയകൃഷ്ണൻ, ടി കെ സുരേഷ്, ജയനാരായണൻ, രവി നാരായണൻ, കെ സി ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.
(പടം)







