കെട്ടിടനിർമ്മാണത്തിനിടെ വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന കബഡി താരം മരിച്ചു

ചെറുവത്തൂര്‍: കെട്ടിടനിര്‍മ്മാണ പ്രവൃത്തിക്കിടെ അബദ്ധത്തിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രമുഖ കബഡിതാരം മരിച്ചു
ചെറുവത്തൂര്‍ കാരി മീന്‍കടവിലെ ഗണേശനാണ് (50) ആണ് മരിച്ചത്. ഇന്നലെ രാത്രി ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം . ഒരു വര്‍ഷം മുമ്പാണ് കെട്ടിട നിര്‍മ്മാണത്തിനിടയില്‍ വീണ് ഗണേശന് ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞദിവസം അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. രാത്രി 10.30 ഓടെ മരണപ്പെട്ടു. ഭാര്യ: രജനി. മക്കള്‍: ആദിത്യന്‍, അഭിരാം. സഹോദരങ്ങള്‍: കണ്ണന്‍, രോഹിണി, സാവിത്രി, പ്രഭാകരന്‍, പരേതരായ രാമചന്ദ്രന്‍, ഭാസ്‌ക്കരന്‍.







