നിക്ഷേപതട്ടിപ്പ് അഞ്ചു പേർക്കെതിരെ കേസ്

കണ്ണൂർ: പണം നിക്ഷേപിച്ചാൽ കൂടുതൽ പലിശ വാഗ്ദാനം നൽകി12, 41,000 തട്ടിയെടുത്തുവെന്ന പരാതിയിൽ 5 പേർക്കെതിരെപോലീസ് കേസെടുത്തു. കണ്ണപുരം സ്വദേശി കൊയിലേരിയൻ ഹൗസിൽ കെ. സുനീഷ് കുമാറിൻ്റെ (56)പരാതിയിലാണ് കണ്ണൂർ ആശീർവാദ് ആശുപത്രിക്ക് സമീപം പ്രവർത്തിച്ച മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസെറ്റി പ്രസിഡണ്ട് രാഹുൽ ചക്രപാണി, മാനേജിംഗ് ഡയരക്ടർമാരായ അനിൽ ചക്രപാണി, സിന്ധു ചക്രപാണി, സി.ഇ. ഒ. ബിജോയ് ബാലകൃഷ്ണൻ, ഏജൻ്റ് രേഷ്മ എന്നിവർക്കെതിരെ വിശ്വാസവഞ്ചനയ്ക്ക് ടൗൺ പോലീസ് കേസെടുത്തത്. 2023 മെയ് 21 മുതൽ ആണ് പരാതിക്കാരൻ സ്ഥാപനത്തിൽ 12,41,000 രൂപ നിക്ഷേപിച്ചത്. കാലാവധി കഴിഞ്ഞിട്ടും നിക്ഷേപിച്ച പണം തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് ടൗൺ പോലീസ് കേസെടുത്തത്.







