LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

ബഹിരാകാശ ഗവേഷണ രംഗം അനന്തസാധ്യതകളുടെ ലോകം: പി കുഞ്ഞികൃഷ്ണൻ.

img_8391.jpg
Spread the love

പയ്യന്നൂർ: ബഹിരാകാശ ഗവേഷണ രംഗം ഇന്ന് വൻ മുതൽമുടക്കുള്ള സംരംഭങ്ങൾ ആണെന്നും കുട്ടികൾക്ക് അനന്തമായ ഗവേഷണ സാധ്യതകൾ തുറന്നു തരുന്ന ലോകമാണെന്നും സതീഷ് ധവാൻ സ്പേസ് സെന്റർ മുൻ ഡയറക്ടർ പി. കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടു.
പയ്യന്നൂർ കോളേജ് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഔട്ട്‌ റീച്ച് പ്രോഗ്രാം കണ്ടങ്കാളി ഷേണായി സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ ലോകത്തെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ കുട്ടികൾ ഡിജിറ്റൽ സ്കില്ലും സോഫ്റ്റ് സ്കില്ലും സ്വായത്തമാക്കേണ്ടതുണ്ടെന്നും നൂതനമായ ആശയങ്ങളുമായി വരുന്ന വിദ്യാർത്ഥികൾക്ക് വ്യത്യസ്ത മേഖലകളിലുള്ള ഗവേഷണ രംഗത്ത് അനന്തമായ സാധ്യതകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീജ. ബി. എൻ. അധ്യക്ഷയായി.
പയ്യന്നൂർ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. വി എം സന്തോഷ്‌ സ്വാഗതവും ഔട്ട്‌ റീച്ച് പ്രോഗ്രാം ചെയർമാൻവി ഉപേന്ദ്ര ഷേണായ് നന്ദിയും പറഞ്ഞു. പയ്യന്നൂർ എഡ്യൂക്കേഷണൽ സൊസൈറ്റി പ്രസിഡന്റ്‌ കെ. കെ. സുരേഷ്‌കുമാർ, പ്രദീപ്‌ പി. പി, അഡ്വ. ശശി വട്ടക്കൊവ്വൽ, ഡോ. സുധീഷ് കെ എം, ഡോ. പ്രശാന്ത് പി.എന്നിവർ സംസാരിച്ചു. കോളേജിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സമീപപ്രദേശത്തെ വിദ്യാലയങ്ങളിലും വായനശാലകളിലും ഇത്തരത്തിലുള്ള നിരവധി പ്രോഗ്രാമുകൾ നടത്തുന്നതിന് ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് കോളേജ് അധികൃതർ അറിയിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!