കെ.എസ്.ഇ.ബി. കേബിളുകൾ മോഷണം പോയി

ചിറ്റാരിക്കാൽ : കെ എസ്. ഇ. ബി. സെക്ഷൻ ഓഫീസിൻ്റെ കോമ്പൗണ്ടിൽ സൂക്ഷിച്ച ലൈൻ കമ്പികളും കേബിളുകളും മോഷ്ടിച്ചു കൊണ്ടുപോയി. ചിറ്റാരിക്കാൽ നല്ലോംപുഴയിലെ ഓഫീസ് കോമ്പൗണ്ടിന് പുറത്തു സൂക്ഷിച്ച 91, 511.60 രൂപ വിലവരുന്ന ലൈൻകമ്പികളും കേബിളുകളുമാണ് മോഷണം പോയത്. ഈ മാസം 5 ന് രാത്രി 7 മണിക്കും 11 മണിക്കുമിടയിലാണ് മോഷണം പോയത്. തുടർന്ന് അസി. എഞ്ചിനീയർ പി. ഗോകുൽദാസ് ചിറ്റാരിക്കാൽ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണത്തിൽ കേബിളു മോഷ്ടിച്ചു കടന്നു കളഞ്ഞ സംഘം പട്രോളിംഗ് നടത്തുകയായിരുന്ന ചെറുപുഴ പോലീസിനെ കണ്ട് പിക്കപ്പും സാധനങ്ങളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. കേസെടുത്ത ചിറ്റാരിക്കാൽ പോലീസ് അന്വേഷണം തുടങ്ങി.







