ഡി. വിനയചന്ദ്രൻ കവിതാ പുരസ്കാരം കണിമോൾക്ക്

കണ്ണൂർ:പ്രശസ്ത കവിഡി.വിനയചന്ദ്രൻ സ്മാരക ഫൗണ്ടേഷൻ്റെ ഈ വർഷത്തെ കവിതാ പുരസ്കാരം കണി മോളുടെ ഊരുകാവൽ എന്ന കവിതാ സമാഹരത്തിനു ലഭിച്ചു. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഫെബ്രുവരി 11 ന് വൈകുന്നേരം 5 മണിക്ക് കൊല്ലം കടപുഴയിലെ ഡി.വിനയചന്ദ്രൻ സ്മാരക ഫൗണ്ടേഷൻ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ കോവൂർ കുഞ്ഞുമോൻ എം എൽ എ പുരസ്കാരം സമ്മാനിക്കും. ഫൗണ്ടേഷൻ ചെയർമാൻ എം.എ. ബേബി സംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്യും. കവി അൻവർ അലി അനുസ്മരണ പ്രഭാഷണം നടത്തും.







