ആർ.എസ്.പി. നേതാവ് ഷിബു ബേബി ജോൺ വി.കുഞ്ഞികൃഷ്ണനെ സന്ദർശിച്ചു.

പയ്യന്നൂർ: ആർ.എസ്.പി. നേതാവ് ഷിബു ബേബി ജോൺ
വെള്ളൂരിലെത്തി.
സി പി എമ്മിൽ നിന്നും പുറത്താക്കിയ വി.കുഞ്ഞികൃഷ്ണൻ്റെ വീടു അദ്ദേഹം സന്ദർശിച്ചു. ഇന്ന് രാവിലെ 10.30 മണിയോടെയാണ് അദ്ദേഹം എത്തിയത്. ഒരു മണിക്കൂറോളം സംസാരിച്ചു. കുഞ്ഞികൃഷ്ണൻ എഴുതിയ നേതൃത്വത്തെ അണികൾ തിരുത്തണം എന്ന പുസ്തവുമായിട്ട് അദ്ദേഹം തിരിച്ചു പോയത്. മുമ്പ് എൽ ഡി എഫിൻ്റെ ഭാഗമായിരുന്നപ്പോഴുള്ള സൗഹൃദമാണെന്നുംസന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയ ചർച്ചയൊന്നുമുണ്ടായിട്ടില്ലെന്ന് ഇരുവരും വ്യക്തമാക്കി.







