LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 6, 2026

ശബരിമല സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിച്ചു; രക്തസാക്ഷി ഫണ്ട് തട്ടിപ്പില്‍ എം.വി ഗോവിന്ദന്‍ മറുപടി പറയണം: രമേശ് ചെന്നിത്തല

e1247d8a-a896-45ad-97df-f2cf8a5b04dc.jpg
Spread the love

കണ്ണൂര്‍: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തൊണ്ണൂറു ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത അന്വേഷണം പൂര്‍ണ്ണമായും അട്ടിമറിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. ഭാഗിക കുറ്റപത്രം പോലും സമര്‍പ്പിക്കാത്തതിനാല്‍ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കാന്‍ സാഹചര്യം ഒരുക്കിയത് ആഭ്യന്തര വകുപ്പാണ്.
കേസില്‍ കുറ്റപത്രം വൈകുന്നതിന് പ്രത്യേക അന്വേഷണ സംഘം (SIT) പറയുന്ന രണ്ട് കാരണങ്ങള്‍ പ്രോസിക്യൂഷന്‍ അനുമതി ലഭിച്ചില്ലെന്നും, സ്വര്‍ണ്ണത്തിന്റെ രാസപരിശോധനാ ഫലം (Chemical Analysis Report) കിട്ടിയില്ലെന്നുമാണ്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ കീഴിലാണ് ഇവ രണ്ടും വരുന്നത്. അതിനാല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതിന്റെയും കേസ് അട്ടിമറിച്ചതിന്റെയും പൂര്‍ണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്.

നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാതിരിക്കാന്‍ ഭാഗിക കുറ്റപത്രം (Partial Charge Sheet) സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ശബരിമല കേസില്‍ അതുപോലും ചെയ്യാതെ സിപിഎം നേതാക്കളായ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണ്. അന്വേഷണം തുടങ്ങി നാലു മാസമായിട്ടും തൊണ്ടിമുതലായ സ്വര്‍ണ്ണം കണ്ടെത്താന്‍ എസ്ഐടിക്ക് കഴിഞ്ഞിട്ടില്ല എന്നത് ദുരൂഹമാണ്. സ്വര്‍ണ്ണം എവിടെയാണെന്ന ചോദ്യത്തിന് പോലീസിനോ സര്‍ക്കാരിനോ മറുപടിയില്ല.

സിപിഎം രക്തസാക്ഷി ഫണ്ട് തട്ടിപ്പില്‍ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മറുപടി പറയണം. പയ്യന്നൂരിലും തിരുവനന്തപുരത്തും രക്തസാക്ഷികളുടെ പേരില്‍ പൊതുജനങ്ങളില്‍ നിന്നും പിരിച്ച പണം തട്ടിയെടുത്തു എന്ന ആരോപണം ശക്തിയായി ഉയര്‍ന്നിട്ടുണ്ട്. ഏതാണ്ട് 300 കോടിയോളം രൂപ ഇത്തരത്തില്‍ പിരിച്ചിട്ടുണ്ടാകാം. മറുപടി പറയാന്‍ മനസ്സില്ലെന്ന എം.വി ഗോവിന്ദന്റെ നിലപാട് ധാര്‍ഷ്ട്യമാണ്. ഇതിന് ജനങ്ങള്‍ മറുപടി പറയിപ്പിക്കും.

നിയമസഭയില്‍ മന്ത്രി വി.എന്‍ വാസവന്റെ രാജി ആവശ്യപ്പെട്ടും യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ സമരം സഭയ്ക്ക് അകത്തും പുറത്തും തുടരും. കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതിന് ശേഷം അന്വേഷണം ഒരടി മുന്നോട്ട് പോയിട്ടില്ല. നിയമസഭാ എത്തിക്സ് കമ്മിറ്റിക്ക് ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു സാമാജികനെ പുറത്താക്കാന്‍ അധികാരമില്ലെന്നും, അങ്ങനെയൊരു കീഴ്വഴക്കം ജനാധിപത്യത്തിന് ഗുണകരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ പത്തു വര്‍ഷമായി എല്‍ഡിഎഫ് സര്‍ക്കാര്‍ തകര്‍ത്ത കേരളത്തെ വീണ്ടെടുക്കാനാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിക്കുന്ന യാത്ര. കേരളത്തില്‍ ഒരു വന്‍കിട വികസനവും കൊണ്ടുവരാന്‍ സര്‍ക്കാരിനായിട്ടില്ല. ഈ യാത്ര കേരളത്തില്‍ വലിയ രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!