പി – ഹണ്ട് ഡ്രൈവിൽ നിരവധി പേർ പിടിയിൽ ഫോണുകൾ കസ്റ്റഡിയിൽ

പയ്യന്നൂർ: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്ന ഫോട്ടോയും വീഡിയോയും കാണുകയും കൈമാറ്റം ചെയ്യുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് സൈബർ സെല്ലിൻ്റെ നിർദേശപ്രകാരംപോലീസ് നടത്തിയ വ്യാപക റെയ്ഡിൽ നിരവധി പേർ പിടിയിൽ. ഉളിക്കലിൽ കയനി സ്വദേശിയായ 25 കാരനെയും കരുമാങ്കയത്തെ 17 കാരനെയും കുടിയാന്മല ന്യൂ നടുവിലെ 64കാരനെയും കണ്ണൂർ സിറ്റി നീർച്ചാലിലെ 50 കാരനെയും ചക്കരക്കൽ വണ്ടിക്കാരൻ പീടിക സ്വദേശിനിയായ മാതാവിൻ്റെ പേരിലുള്ളഫോണും ലാപ്ടോപ്പും ഉപയോഗിച്ച് അശ്ലീല വീഡിയോകൾ കൈമാറ്റം ചെയ്ത19കാരനെയും വാരം വലിയന്നൂരിലെ 20 കാരനെയും മഞ്ചേശ്വരം കുഞ്ചത്തൂരിലെ 21കാരനെയും കരിമ്പു വളപ്പിലെ 18 കാരനെയുംഉ പ്പള കൊടിബയലിലെ 36 കാരനെയും മാടായി സി എസ് ഐ ചർച്ചിന് സമീപത്തെ യുവാവിനെയും പെരിങ്ങോത്ത് തവിടിശേരിയിലെ ചെങ്കൽ പണയിൽ ജോലി ചെയ്യുന്ന ആസാം സ്വദേശിയായ 48 കാരനെയും എടക്കാട് സ്വദേശിയായ 40കാരനെയും വളപട്ടണം പാലോട്ട് വയലിലെ 19കാരനെ യും അരോളി മാങ്കടവിലെ 22 കാരനെയും ചിറക്കൽ പനങ്കാവിലെ 25 കാരനെയും പിടികൂടിയ പോലീസ് സംഘം ഫോണുകൾ പിടിച്ചെടുത്തു. കേസെടുത്ത പോലീസ് ഫോണുകൾ സൈബർ സെല്ലിലേക്ക് പരിശോധനക്ക് കൈമാറി.







