ചുറ്റുമതിൽ തകർത്ത് നാലര ലക്ഷം രൂപയുടെ നഷ്ടം; ഏഴുപേർക്കെതിരെ കേസ്

കണ്ണൂർ: പറമ്പിൽ അതിക്രമിച്ച് കടന്ന് ചുറ്റുമതിൽ തകർത്ത് നാലര ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്ന പരാതിയിൽ ഏഴു പേർക്കെതിരെ പോലീസ് കേസെടുത്തു. അഴീക്കോട് ആറാം കോട്ടത്തെ പി.വി. ജയശ്രീയുടെ പരാതിയിലാണ് പള്ളിക്കുന്ന് പള്ളിയാം മൂലയിലെ ശില്പ ,മിഥുൻ എന്നിവർക്കും കണ്ടാലറിയാവുന്ന അഞ്ചുപേർക്കുമെതിരെ ടൗൺ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ജനുവരി 26ന് രാവിലെ 11 മണിക്കാണ് സംഭവം. പരാതിക്കാരിയുടെ പള്ളിയാം മൂലയിലെ റീസർവെ നമ്പർ 2/3 ഉൾപ്പെട്ട സ്ഥലത്താണ് പ്രതികൾ അതിക്രമിച്ച് കയറി ചുറ്റുമതിൽ തകർത്തത്. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







