അലമാരയിൽ സൂക്ഷിച്ച പണവും സ്വർണ്ണവും മോഷണം പോയി

ചെറുപുഴ : വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച അഞ്ച് ഗ്രാം സ്വർണ്ണവും 63, 880 രൂപയും മോഷണം പോയതായി പരാതി. ചെറുപുഴ പെരുങ്കുടലിലെ കെ.സി. ചാക്കോ (61) യുടെ വീട്ടിലാണ് മോഷണം നടന്നത്. ഇക്കഴിഞ്ഞ ജനുവരി 24 നു വൈകുന്നേരം3.25 മണിക്കും 25 ന് രാവിലെ 9 മണിക്കുമിടയിലാണ് മോഷണം നടന്നത്. തുടർന്ന് ചെറുപുഴ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







