LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 23, 2026

യുവതിയുടെ പേരിൽ വ്യാജ പ്രൊഫൈലുണ്ടാക്കി 15-കാരിക്ക് അശ്ലീല സന്ദേശങ്ങൾ; യുവാവ് പോക്‌സോ കേസിൽ അറസ്റ്റിൽ

img_6737.jpg
Spread the love

വളപട്ടണം : യുവതിയുടെ പ്രൊഫൈൽ ചിത്രം വെച്ച് തെറ്റിദ്ധരിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ഫോണിലൂടെ അശ്ലീല വീഡിയോകളും അശ്ലീല സന്ദേശങ്ങളും അയച്ചു കൊടുത്ത് പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ നിരന്തരം ആവശ്യപ്പെട്ട് ശല്യം ചെയ്ത യുവാവിനെ ഒടുവിൽ പോലീസ് പിടികൂടി. കുടിയാന്മല സ്വദേശി അശ്വിൻ രമേശിനെ (18) യാണ് പോക്സോ കേസിൽവളപട്ടണം എസ്.ഐ വികാസ് അറസ്റ്റു ചെയ്തത്. നാപ്സ് ചാറ്റ് വഴി അജ്ഞാനെപോലെ കബളിപ്പിച്ചാണ് സ്റ്റേഷൻ പരിധിയിലെ 15 കാരിയെ പ്രതി ഇക്കഴിഞ്ഞ നവംബർ മാസം മുതൽ ഒന്നരമാസക്കാലത്തോളം ഫോണിൽ നിരന്തരം അശ്ലീല വീഡിയോകളും അശ്ലീലമെസേജുകളും അയച്ച് കൊടുത്ത് പ്രലോഭിപ്പിച്ചത്. പെൺകുട്ടിയുടെ നഗ്ന വീഡിയോ ദൃശ്യം നിരന്തരം ആവശ്യപ്പെട്ട് യുവാവ് ശല്യം ചെയ്തതോടെ പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. പോക്സോ നിയമപ്രകാരം കേസെടുത്ത പോലീസ് സൈബർ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കുടിയാന്മലയിൽ മലമുകളിലുള്ള വീട്ടിൽ നിന്നും പ്രതിയെ പോലീസ് പിടികൂടിയത്. ഇൻസ്റ്റാഗ്രാമിൽ നിന്നുമാണ് പെൺകുട്ടിയുടെ ഫോൺ നമ്പർ പ്രതി കൈക്കലാക്കിയത്. ഹായ് സന്ദേശം അയച്ചു തുടങ്ങിയ പ്രതിമറ്റു ഇൻസ്റ്റാഗ്രാം സുഹൃത്തുക്കളിൽ നിന്നും പെൺകുട്ടിയുടെ വിവരങ്ങൾ ശേഖരിച്ച് യുവതിയുടെ പ്രൊഫൈൽ ഫോട്ടോ ഉപയോഗിച്ചാണ് കബളിപ്പിച്ചത്. പോലീസ് അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!