ഭക്ഷണം ഗുണനിലവാരമില്ലെന്ന് പറഞ്ഞതിന് പാചകക്കാരൻ മർദ്ദിച്ചു

വളപട്ടണം : ക്ഷേത്രോത്സവത്തോടനുബന്ധിച്ച് തയാറാക്കിയ ഭക്ഷണം ഗുണനിലവാരം കുറഞ്ഞതാണെന്ന് പറഞ്ഞതിലുള്ള വിരോധത്തിൽ പാചകക്കാരൻ മർദ്ദിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ചിറക്കൽ രാജാസ് യു.പി. സ്കൂളിന് സമീപത്തെ എം.രാജേന്ദ്രൻ്റെ (65)പരാതിയിലാണ് പാചകക്കാരൻ പി.മനോജിനെതിരെ പോലീസ് കേസെടുത്തത്. ഈ മാസം ഒന്നാം തീയതി ഞായറാഴ്ച രാവിലെ 9.30 മണിക്ക് ചിറക്കൽകടലായി ശ്രീകൃഷ്ണ ക്ഷേത്രം അഗ്രശാലയ്ക്ക് സമീപം വെച്ചാണ് സംഭവം. 31ന് ക്ഷേത്രോ ത്സവത്തോടനുബന്ധിച്ച് പ്രതി തയാറാക്കിയ ഭക്ഷണം ഗുണനിലവാരം കുറഞ്ഞതാണെന്ന് പറഞ്ഞതിലുള്ള വിരോധത്തിൽ പരാതിക്കാരനെ തടഞ്ഞുവെച്ച് അശ്ലീലഭാഷയിൽ ചീത്തവിളിക്കുകയും കൈ കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.







