135 കുപ്പി മാഹി മദ്യവുമായി ഒഡീഷ സ്വദേശി പിടിയിൽ

തളിപ്പറമ്പ്: വില്പനക്കായി കടത്തുകയായിരുന്ന 135 കുപ്പി മാഹിമദ്യവുമായി ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് സംഘം പിടികൂടി. ഒഡീഷ സ്വദേശി അനധിറായ് (23) യെയാണ്
എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടവും സംഘവും അറസ്റ്റു ചെയ്തത്. പൂവം പെരുംപാറ ഭാഗങ്ങളിൽ നടത്തിയ റെയിഡിലാണ് 135 കുപ്പി മാഹിമദ്യവുമായി യുവാവ് പിടിയിലായത്.
മാഹിയിൽ നിന്നും മദ്യം കടത്തി കൊണ്ടുവന്ന് അമിത വിലയീടാക്കി വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് വില്പന നടത്തുകയായിരുന്നു. പരിശോധനയിൽ പ്രിവന്റിവ് ഓഫീസർമാരായ നികേഷ് കെ വി , ഫെമിൻ, ഡ്രൈവർ പ്രകാശൻ എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റു ചെയ്തു തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു .







