LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

മൺപാത്രനിർമ്മാണ സമുദായങ്ങൾക്ക് തൊഴിൽ സംവരണം അനുവദിക്കണം; കെ. എം. എസ്. എസ്

6fffc88a-c022-451b-8eb9-7df6dada17d9.jpg
Spread the love

തളിപ്പറമ്പ്: മൺപാത്രനിർമ്മാണ സമുദായങ്ങൾക്ക് തൊഴിൽ സംവരണം, ആർട്സ് ആൻ്റ് സയൻസ് കോഴ്സുകൾ, പ്രൊഫഷണൽ പി.ജികോഴ്സുകൾ എന്നിവയിൽ സംവരണം, പട്ടികജാതി പുന:ശുപാർശ തുടങ്ങിയ 21 ഇന അവകാശപത്രിക
നടപ്പിലാക്കണമെന്ന് കേരള മൺപാത്രനിർമ്മാണ സമുദായ സഭ ( കെ.എം. എസ്. എസ് ) 19-ാംസംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
അന്യം നിൽക്കുന്ന മൺപാത്രനിർമ്മാണതൊഴിൽ സംരക്ഷണത്തിനായി തൊഴിലിനെ പരമ്പരാഗത വ്യവസായ പട്ടികയിൽ ഉൾപ്പെടുത്തി ആനുകൂല്യങ്ങൾ നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് ബി .സുബാഷ് ബോസ് ആറ്റുകാൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.വി. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട് പ്രവർത്തനറിപ്പോർട്ടും ട്രഷറർ സി.കെ.ചന്ദ്രൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കൺട്രോൾ കമ്മിറ്റി അംഗം പി. കൃഷ്ണൻകുട്ടി, സ്വാഗതസമ്മേളന സ്വാഗതസംഘം ചെയർമാൻ കെ. രവീന്ദ്രൻ, എം. കെ. ചന്ദ്രൻ, പി.പി. വി. രവീന്ദ്രൻ, സംസ്ഥാന സെക്രട്ടറിമാരായ എസ്.സനൽകുമാർ, കെ.കെ. പ്രതാപൻ, കെ.പീതാംബരൻ, ശാന്ത മാച്ചൻ, ശിവദാസൻ ഇരിങ്ങത്ത്, വി.വിജയകുമാർ, സജിത്ത് തമ്പി, ഓമനക്കുട്ടപ്പൻ, യുവജനവേദി സംസ്ഥാന കൺവീനർ അശ്വന്ത് മുണ്ടേരി എന്നിവർ പ്രസംഗിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!