കൂത്തുപറമ്പിൽ ബൈക്ക് ഷോറൂമിനുള്ളിലേക്ക് കാട്ടുപോത്ത് പാഞ്ഞുകയറി!

കൂത്തുപറമ്പ്: കൂത്തുപറമ്പ് പുറക്കളത്ത് ജനവാസമേഖലയിലിറങ്ങിയ കാട്ടുപോത്ത് ബൈക്ക് ഷോറൂമിനുള്ളിലേക്ക് പാഞ്ഞു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പുറക്കളത്തെ ഹീറോ ഷോറൂമിലാണ് ഞായറാഴ്ച രാവിലെ സംഭവം നടന്നത്. ഷോറൂമിന്റെ മുൻവശത്തെ ഗ്ലാസുകളും ഉള്ളിലെ ഫർണിച്ചറുകളും കാട്ടുപോത്ത് തകർത്തു.
നാട്ടുകാർ ബഹളം വെച്ചതോടെ കാട്ടുപോത്ത് പുറത്തിറങ്ങി ഓടിപ്പോകുകയായിരുന്നു. വിവരമറിഞ്ഞ് കണ്ണവം ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ജനവാസമേഖലയിൽ കാട്ടുപോത്തിറങ്ങിയത് പ്രദേശവാസികളെ വലിയ രീതിയിൽ ഭീതിയിലാഴ്ത്തിയിട്ടുണ്ട്







