റോഡിനുസ്ഥലം വിട്ടുകൊടുക്കാത്തതി നുമതിൽ പൊളിച്ചു

കണ്ണൂർ: സ്വകാര്യ വ്യക്തിക്ക് വീട്ടിലേക്ക് റോഡ് നിർമ്മിക്കാൻ സ്ഥലം വിട്ടുകൊടുക്കാത്ത വിരോധത്തിൽ മതിൽ തകർത്ത് നാശനഷ്ടം വരുത്തിയെന്ന പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. മുണ്ടയാട് സ്വദേശി അശ്വതിയിൽ എം.രാമൻകുട്ടിയുടെ (71) പരാതിയിലാണ് മുണ്ടയാട്ടെ പ്രതീഷ് എന്നയാൾക്കും മറ്റു കണ്ടാലറിയാവുന്ന രണ്ടുപേർ ഉൾപ്പെടെമൂന്നു പേർക്കെതിരെ പോലീസ് കേസെടുത്തത്. ഈ മാസം 22 ന് ഉച്ചയ്ക്ക് ഒരു മണിക്കും 24 ന് രാവിലെ 8 മണിക്കുമിടയിലാണ് സംഭവം പരാതിക്കാരൻ്റെ മുണ്ടയാടുള്ള സ്ഥലത്തിൻ്റെ പടിഞ്ഞാറ് ഭാഗം മതിലാണ് ഒന്നാം പ്രതിയായ പ്രതീഷും സംഘവും തകർത്തത്. 15000 രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന പരാതിയിൽ കേസെടുത്തടൗൺ പോലീസ് അന്വേഷണം തുടങ്ങി.







