പയ്യന്നൂരിലെ സംഭവം:എം എൽ.എ.ക്കെതിരെ നിയമനടപടി സ്വീകരിക്കണം:സജീവ് ജോസഫ് എം.എൽ.എ

പയ്യന്നൂർ: രക്ത സാക്ഷി ഫണ്ടുൾപ്പെടെ ധനാപഹരണം നടത്തിയെന്ന വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ പയ്യന്നൂർ എം.എൽ.എ ടി .ഐ.മധുസൂദനനെതിരെ നിയമ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് അഡ്വ.സജീവ് ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു.സി.പി.എം അഴിമതിക്കും ഗുണ്ടായിസത്തിനും ജനാധിപത്യ ധ്വംസനത്തിനും എതിരെ ഡി സി സി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജിൻ്റെ നേതൃത്വത്തിൽ പയ്യന്നൂർ പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് നടത്തിയ സത്യാഗ്രഹ സമരം ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സി.പി.എമ്മിലെ ജീർണ്ണതയാണ് വി.കുഞ്ഞികൃഷ്ണൻ്റെ വെളിപ്പെടുത്തലിലൂടെ പുറത്ത് വന്നത്. ഒരു എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിയ തീവെട്ടിക്കൊള്ള പുറത്തു വന്നപ്പോൾ അതിനെതിരെ പ്രതികരിച്ച കോൺഗ്രസ്സ് പ്രവർത്തകരെ അക്രമിക്കാനാണ് ശ്രമിച്ചത്. മറ്റുള്ളവർക്ക് രാഷ്ട്രീയ പ്രവർത്തനം നടത്താൻ അവസരം നൽകില്ലെന്ന പ്രഖ്യാപനം ജനാധിപത്യ സംവിധാനത്തിൽ ഭൂഷണമല്ല. ഇത് അനുവദിച്ചു കൊടുക്കാൻ കോൺഗ്രസ്സ് തയ്യാറുമല്ല. കോൺഗ്രസ്സ് പ്രവർത്തകരെ അക്രമിച്ച സംഭവം നിയമസഭയിൽ അവതരിപ്പിക്കാൻ പാടില്ലെന്നാണ് സ്പീക്കർ പറയുന്നത്.സി.പി എം പ്രതിരോധത്തിലാകുന്ന വിഷയം നിയമസഭയിൽ അവതരിപ്പിക്കാൻ അനുവദിക്കാത്ത സ്പീക്കർ അനീതിയാണ് കാട്ടിയതെന്നും സജീവ് ജോസഫ് കുറ്റപ്പെടുത്തി. ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നത് ജനാധിപത്യ സംവിധാനത്തിൽ വെച്ചുപൊറുപ്പിക്കാനാകില്ല.പയ്യന്നൂരിൽ കണ്ട ത് സിപിഎം ഗുണ്ടായിസമാണ്.ഇത് സി പി എമ്മിൻ്റെ അവസാനത്തിൻ്റെ ആരംഭമാണെന്നും സജീവ് ജോസഫ് എം.എൽ.എ പറഞ്ഞു. ഡി.സി.സി വൈസ് പ്രസിഡണ്ട് മുഹമ്മദ് ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു.സമരനായകൻ അഡ്വ.മാർട്ടിൻ ജോർജിന് സജീവ് ജോസഫ് എം.എൽ.എ ഷാൾ അണിയിച്ചാണ് ഉൽഘാടനം നിർവ്വഹിച്ചത്. നേതാക്കളും പ്രവർത്തകരും മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. കെ.പി.സി.സി ഭാരവാഹികളായ വി.എ.നാരായണൻ, ചന്ദ്രൻ തില്ലങ്കേരി, യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി.മാത്യു, മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൾ കരീംചേലേരി, ബാലകൃഷ്ണൻ പെരിയ, റിജിൽ മാക്കുറ്റി, അഡ്വ.കെ.ബ്രിജേഷ് കുമാർ, ടി.ഒ.മോഹനൻ എം.പി.ഉണ്ണികൃഷ്ണൻ, കെ.പ്രമോദ്, അഡ്വ.റഷീദ് കവ്വായി, രജിത് നാറാത്ത്, എ.പി.നാരായണൻ, എം.കെ.രാജൻ, കെ.ജയരാജ്, അത്തായി പത്മിനി, ഇ.പി.ശ്യാമള, സുധീഷ് കടന്നപ്പള്ളി ,സജീവ് മാറോളി, വി.പി.അബ്ദുൾ റഷീദ്, കെ.ടി.സഹദുള്ള, വി.വി.പുരുഷോത്തമൻ , സുരേഷ് കുമാർ എളയാവൂർ, മുണ്ടേരി ഗംഗാധരൻ, മധു എരമം, വിജിൽ മോഹനൻ, എം.ഉമ്മർ, ഫിലോമിന ടീച്ചർ,അമൃതരാമകൃഷ്ണൻ, രജനി രമാനന്ദ്, കെ.പി.സാജു, വി.രാധാകൃഷ്ണൻ ,തോമസ് വക്കത്താനം, രാജീവൻ കപ്പച്ചേരി, നൗഷാദ് വാഴവളപ്പിൽ, ടി.ജനാർദ്ദനൻ, അഡ്വ.സജിത്, സി.ഗിരിജ, വി.കൃഷ്ണൻ മാസ്റ്റർ, എന്നിവർ പ്രസംഗിച്ചു.







