സ്കൂളിൽ പോകാത്തതിനെ ചൊല്ലി വിദ്യാർത്ഥിയെ മർദ്ദിച്ചു

വെള്ളരിക്കുണ്ട്. ക്ഷേത്രത്തിലെ ഗാനമേള കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിയെ സ്കൂളിൽ പോകാത്തത് ചോദ്യം ചെയ്തു മർദ്ദിച്ചു. പരാതിയിൽ പോലീസ് കേസെടുത്തു. ബളാൽ കുഴിങ്ങാട് സ്വദേശി ആർ. അഭിരാമിൻ്റെ (16)പരാതിയിലാണ് കനകപ്പള്ളിയിലെ മാർട്ടിനെതിരെ കേസെടുത്തത്. 29 ന് പുലർച്ചെ കനകപള്ളി വിഷ്ണുമൂർത്തി ക്ഷേത്രത്തിലെ ഗാനമേള കഴിഞ്ഞു പോകുന്നതിനിടെ പരാതിക്കാരനെയും സുഹൃത്തായ അഭിജിത്തിനെയും കനകപ്പള്ളി ബസ് സ്റ്റോപ്പിന് സമീപം വെച്ച് പ്രതി അഭിജിത്തിനെ സ്കൂളിൽ പോകാത്ത കാര്യം ചോദിച്ച് ഷർട്ടിന് പിടിച്ച് നിർത്തുകയും പരാതിക്കാരനെ തടഞ്ഞു നിർത്തി കൈ കൊണ്ട് പുറത്തു അടിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.







