LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

കണ്ണൂരിനായി വിവിധ പദ്ധതികൾ പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്

img_7341.jpg
Spread the love

ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ ജില്ലക്ക് മികച്ച പരിഗണന. ഇന്റഗ്രേറ്റഡ് ഇന്റർനാഷണൽ സ്പോർട്സ് ഹബ്ബ്, സാംസ്‌കാരിക ഇടനാഴി, കൾച്ചറൽ സെന്റർ ഉൾപ്പെടെ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു.

  • കണ്ണൂരിന്റെ ഇന്റഗ്രേറ്റഡ് ഇന്റർനാഷണൽ സ്പോർട്സ് ഹബ്ബിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി പത്ത് കോടി രൂപ വകയിരുത്തി. ഉന്നത നിലവാരമുള്ള സ്പോർട്സ് സൗകര്യങ്ങളും ഉയർന്ന വരുമാനമുള്ള വാണിജ്യ റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങളും സംയോജിപ്പിച്ചുകൊണ്ട് സ്വയം-സുസ്ഥിര പരിസ്ഥിതിയിൽ പ്രവർത്തിക്കുന്നതിനായി രൂപകൽപ്പന ചെയ്ത അടിസ്ഥാന സൗകര്യ പദ്ധതിയാണ് ഇന്റഗ്രേറ്റഡ് ഇന്റർനാഷണൽ സ്പോർട്സ് ഹബ്. ഫിഫ നിലവാരമുള്ള ഫുട്ബോൾ സ്റ്റേഡിയവും എഫ്ഐഎച്ച് നിലവാരമുള്ള ഹോക്കി അരീനയും ഷോപ്പിംഗ് മാളും നാല് സ്റ്റാർ ഹോട്ടലും ഇതിലുൾപ്പെടും. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകാ സാധ്യതയും പദ്ധതിക്കായി പരിശോധിക്കും.
  • അഴീക്കലിലെ മലബാർ ഗ്രീൻ ഫീൽഡ് പോർട്ട് (ഔട്ടർ ഹാർബർ) അന്താരാഷ്ട്ര തുറമുഖം വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി 6.96 കോടി രൂപ നീക്കിവച്ചു.
  • തിരുവനന്തപുരത്തെ മാനവീയം മാതൃകയിൽ പെരളശ്ശേരിയിൽ ഒരു സ്ഥിരം നിശാജീവിത-സാംസ്‌കാരിക ഇടനാഴി സ്ഥാപിക്കും. തെയ്യം മുതലായ ഫോക് ലോർ കലാരൂപങ്ങൾ എന്നിവയ്ക്കുള്ള ഓപ്പൺ എയർ സ്റ്റേജ്, കുടുംബശ്രീ ഉൽപന്നങ്ങൾക്കുള്ള മാർക്കറ്റുകൾ, ലിറ്റററി കോർണർ എന്നിവ ഉണ്ടാകും. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 2.5 കോടി രൂപ വകയിരുത്തി.
  • പെരളശ്ശേരി എ.കെ.ജി മ്യൂസിയത്തിൽ പ്രദർശന വസ്തുക്കൾ ഒരുക്കുന്നതിനും ലാൻഡ് സ്‌കേപ്പിംഗിനും വാർഷിക പരിപാലനത്തിനായി 4.50 കോടി രൂപ വകയിരുത്തി.
  • തളിപ്പറമ്പിൽ മൃഗശാല സഫാരി പാർക്ക് സ്ഥാപിക്കുന്നതിനായി നാല് കോടി രൂപ നീക്കിവെച്ചു.
  • പ്രാദേശികമായ കലകളെയും കരകൗശല വിദ്യകളെയും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, കലാപ്രകടനങ്ങൾക്കും പരിശീലനങ്ങൾക്കും ശില്പശാലകൾക്കും കലാകാരന്മാർ തമ്മിലുള്ള സംവാദങ്ങൾക്കുമായി പിണറായിൽ സൗത്ത് സോൺ കൾച്ചറൽ സെന്റർ ഒരുക്കുന്നതിനായി ഒരു കോടി രൂപ വകയിരുത്തി.
  • കണ്ണൂരിൽ പുതിയ മൾട്ടി സെക്ടറൽ ലോജിസ്റ്റിക് സൗകര്യം സ്ഥാപിക്കുന്നതിന് 2.50 കോടി രൂപ വകയിരുത്തി.
  • കേരളത്തിന്റെ ശക്തമായ വിദ്യാഭ്യാസ അടിത്തറ വൈവിധ്യമാർന്ന ജൈവവൈവിധ്യം പരിസ്ഥിതി സംരക്ഷണത്തോടുള്ള പ്രതിബദ്ധത എന്നിവ പ്രയോജനപ്പെടുത്തി സുസ്ഥിരവികസനത്തിനുള്ള ഒരു സ്ഥാപനം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്‌റ്റെയിനബിൾ ഡെവലപ്മെന്റ് എന്ന പേരിൽ സ്ഥാപിക്കുന്നതിന് കണ്ണൂർ ജില്ലയിൽ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 2.50 കോടി രൂപ വകയിരുത്തി.
  • ധർമ്മടം-വേങ്ങാട് ഗ്ലോബൽ ഡയറി വില്ലേജ് പദ്ധതിയുടെ തുടർ നടത്തിപ്പിന് 10 കോടി രൂപയും കണ്ണൂരിൽ പുതിയ മൾട്ടി സെക്ടറൽ ലോജിസ്റ്റിക്സ് സൗകര്യം സ്ഥാപിക്കുന്നതിന് 2.50 കോടി രൂപ വകയിരുത്തി.
  • കണ്ണൂർ ജില്ലയിലെ പുതിയ വ്യവസായ പാർക്കിന്റെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കായി അഞ്ച് കോടി രൂപ അനുവദിക്കും.
  • പഴശ്ശി ജലസേചന പദ്ധതിക്ക് 13 കോടി രൂപയും വകയിരുത്തി.
  • തലശ്ശരിയിൽ കെ ഐ ടിയുടെ ഒരു അഡീഷണൽ ബെഞ്ച് സ്ഥാപിക്കും. ഇത് ഉൾപ്പെടെ കേരള അഡ്മിനിസ്ട്രറ്റീവ് ട്രൈബ്യൂണലിന്റെ വിവിധ പ്രവർത്തനങ്ങൾകായി 28.01 ലക്ഷം രൂപ വകയിരുത്തി. ബ്രണ്ണൻ കോളേജിലെ കായിക സൗകര്യങ്ങളെ റസിഡൻഷ്യൽ സ്പോർട്സ് അക്കാദമിയായി ഉയർത്താൻ പ്രാരംഭ പ്രവർത്തനങ്ങൾക്കായി രണ്ട് കോടി രൂപ വകയിരുത്തി.
  • കണ്ണൂർ, കാസർകോട്, എറണാകുളം എന്നീ ജില്ലകളിലെ പുതിയ മൂന്ന് വ്യവസായ പാർക്കുകളുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കായി 9.50 കോടി രൂപ (കണ്ണൂർ -5 കോടി രൂപ, കാസർകോഡ് -2.50 കോടി രൂപ, എറണാകുളം -2 കോടി രൂപ) വകയിരുത്തി.
  • മലബാർ കാൻസർ സെന്ററിന് 50 കോടി രൂപയും ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ സ്ഥാപിക്കുന്നതിന് ഉൾപ്പെടെ ആയുഷ് വകുപ്പിലെ ഗവേഷണവും വികസനവും ശക്തിപ്പെടുത്തുന്ന പദ്ധതിക്കായി 2.50 കോടി രൂപയും വകയിരുത്തി.
  • ധർമ്മടം റെയിൽവേ സ്റ്റേഷൻ അണ്ടർപാസിന്റെ നിർമാണത്തിനായി അഞ്ച് കോടി രൂപ വകയിരുത്തി.
  • തലശ്ശേരിയിൽ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ അഡീഷണൽ ബെഞ്ച് സ്ഥാപിക്കും. ഇതുൾപ്പെടെയുളള കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിവിധ പ്രവർത്തനങ്ങൾക്കായി 28.01 ലക്ഷം രൂപ വകയിരുത്തി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!