കായിക മത്സരങ്ങളിൽ മെഡൽ കൊയ്ത്തുമായി പാപ്പിനിശ്ശേരി പ്രൊസ്റ്റൈൽ ജിം; അഭിമാനമായി താരങ്ങൾ

പാപ്പിനിശ്ശേരി: കായിക മത്സരങ്ങളിൽ കരുത്ത് തെളിയിച്ച് പാപ്പിനിശ്ശേരി പ്രൊസ്റ്റൈൽ ജിമ്മിലെ താരങ്ങൾ മിന്നുന്ന വിജയം കൈവരിച്ചു. വിവിധ ഭാരവിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ 7 സ്വർണ്ണവും 2 വെള്ളിയും ഉൾപ്പെടെ ഒൻപത് മെഡലുകളാണ് ജിമ്മിലെ കായിക താരങ്ങൾ വാരിക്കൂട്ടിയത്.
സ്വർണ്ണ മെഡൽ ജേതാക്കൾ:
• ദേവയാനി (63kg)
• ദിയ റിഹാൻ നാസർ (48kg)
• ഷബ്‌ന വിനീഷ്
• കീർത്തന ധർമരാജ് (77kg)
• നന്ദന സി. (69kg)
• പൂജാറാണി പി. (53kg)
• സാനിയ മരിയ (58kg)
വെള്ളി മെഡൽ ജേതാക്കൾ:
• അനന്യ കെ.വി. (58kg)
• ശ്രീനന്ദ സരീഷ് (48kg)
മികച്ച പരിശീലനത്തിലൂടെ നാടിന് അഭിമാനമായി മാറിയ കായിക താരങ്ങളെയും പ്രൊസ്റ്റൈൽ ജിം അധികൃതരെയും നാട്ടുകാരും കായിക പ്രേമികളും അഭിനന്ദിച്ചു.






