62 വർഷങ്ങൾക്ക് ശേഷം കളിയാട്ടം ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു.

പയ്യന്നൂർ: 62 വർഷങ്ങൾക്ക് ശേഷം കൊക്കാനിശ്ശേരി മഠത്തുംപടി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നടക്കുന്ന കളിയാട്ട മഹോത്സവത്തിൻ്റെ ഫണ്ട് സമാഹരണ ഉദ്ഘാടനം ക്ഷേത്ര സന്നിധിയിൽ വെച്ച് നടന്നു .കൺവീനർ പോത്തേര രമേശൻ സ്വാഗതവും വി ടി വി രാഘവൻ അധ്യക്ഷതയും വഹിച്ച ചടങ്ങിൽ ആദ്യ ഫണ്ട് സുമ മാധവപ്പൊതുവാളിൽ നിന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികൾ ഏറ്റുവാങ്ങി.
മെയ് 7 മുതൽ 10 വരെ വിപുലമായ പരിപാടികളോടെയാണ് കളിയാട്ടം. ജനറൽ കൺവീനർ ഏ വി ശശികുമാർ വർക്കിംഗ് ചെയർമാൻ ടി.പി സുനിൽ കുമാർ എ.വി. ഗോവിന്ദൻ അടിയോടി, വി പി കൃഷ്ണപ്പൊതുവാൾ ,അഡ്വക്കറ്റ് ശശിധരൻ നമ്പ്യാർ ,കമലാക്ഷൻ അടിയോടി, ഡോ: സുജ വിനോദ് ,പി ടി പ്രദീഷ്, ജനത വിജയൻ, പോത്തേര ഗോപിനാഥൻ , കല്ലത്ത് തമ്പാൻ, എൻ വി അരവിന്ദൻ എന്നിവർ സംസാരിച്ചു







