LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

ക്വാട്ടേർസിൽ കയറി അതിക്രമം കേസെടുത്തു

img_6924.jpg
Spread the love

പഴയങ്ങാടി : ക്വാട്ടേർസിൽ താമസിക്കുന്ന യുവാവ് നാട്ടിലില്ലാത്ത സമയത്ത് അതിക്രമിച്ച് കയറി സാധനങ്ങൾ എടുത്തു മാറ്റി ഒരു ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു. പഴയങ്ങാടി റെയിൽവേസ്റ്റേഷന് സമീപം വാടകക്വാട്ടേർസിൽ താമസിക്കുന്ന പുത്തൻപറമ്പിൽ ആർ.നിശാന്തിൻ്റെ (35) പരാതിയിലാണ് മാടായി കുളവയലിലെ ഹുസൈൻഹാജിക്കെതിരെ പോലീസ് കേസെടുത്തത്. പരാതിക്കാരൻ 2023 ജൂലൈ മാസം മുതൽ വാടകയ്ക്ക് താമസിച്ചു വരുന്ന ക്വാട്ടേർസിൽ പരാതിക്കാരൻ നാട്ടിലില്ലാത്ത സമയത്ത് 2025 ആഗസ്റ്റ് ഒന്നുമുതൽ 2025 ഡിസംബർ അഞ്ചുവരെയുള്ള കാലയളവിൽ ഏതോ സമയത്ത് പ്രതി അതിക്രമിച്ച് കയറി ജംഗമ വസ്തുക്കൾ എടുത്തു മാറ്റി ഒരു ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!