പരക്കെ മോഷണം മൂന്ന് കൗമാരക്കാർ പിടിയിൽ

തളിപ്പറമ്പ്: ക്ഷേത്ര ങ്ങളിലും കടയിലും മോഷണം
മൂന്ന് കുട്ടി മോഷ്ടാക്കൾ പിടിയിൽ.
കാട്ടാമ്പള്ളി മുത്തപ്പന്‍ മടപ്പുര, എളമ്പേരം ശ്രീമാന്യ മാന്യമംഗലം ക്ഷേത്രം, കൂവേരി വള്ളിക്കടവ് പുതിയ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെ ഭണ്ഡാരങ്ങൾ പൊളിച്ച് പണം കവരുകയും സമീപത്തെ കുഞ്ഞിക്കണ്ണന്റെ പലചരക്കു കട, തൊട്ടുത്ത അനിഴം തട്ടുകട എന്നിവിടങ്ങളിലും മോഷണം നടത്തിയ സംഘമാണ് പിടിയിലായത്. ക്ഷേത്രം ഭാരവാഹിയുടെ പരാതിയിൽ കേസെടുത്തിരുന്ന പോലീസ്
തളിപ്പറമ്പ് എസ് ഐ കെ. ദിനേശൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളിൽ നിന്നാണ് കുട്ടി മോഷ്ടാക്കളെ തിരിച്ചറിഞ്ഞ് പിടികൂടിയത്.







